2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ആന്‍ഡ്രോയിഡ് റൂട്ടിംഗ് എന്നാല്‍ എന്ത്

റൂട്ടിംഗ് എന്നാല്‍ എന്താണെന് ഇനിയും അറിയാത്ത ഒരുപാടു ആന്‍ഡ്രോയിഡ് ഉപയോക്താക്കളുണ്ട്, അത്തരക്കാര്‍ക്കു വേണ്ടിയുള്ളതാണ് സൈബര്ഫയരിന്റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌. അനന്ത സാധ്യതകളുള്ള ഒരു ഒപെരറ്റിംഗ് സിസ്റ്റം ആണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ്. എന്നാല്‍ ഇത് ഉപയോഗിക്കുന്ന 70 % ആളുകള്‍ക്കും ഇതിന്റെ സാധ്യതകളെക്കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ കാര്യമായി അറിയില്ല. അതുകൊണ്ട് തന്നെ ഫോണ്‍ നിര്‍മാതാക്കള്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനു മേലുള്ള നിയന്ത്രണം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടില്ല. (നല്കിയിരുന്നെല്‍ കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയ പോലെ ആയേനെ). എന്നാല്‍ ഇന്നത്തെ ടെക് ജീവികള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരക്കാര്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനുമേല്‍ പൂര്‍ണ നിയന്ത്രണം സാധ്യമാകുന്നതിനു വേണ്ടി നടത്തുന്ന പ്രക്രിയ ആണ് റൂട്ടിംഗ് . റൂട്ടിംഗിലൂടെ ഫോണിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കപ്പെടുന്നു. കൂടാതെ കമ്പനി നല്‍കുന്ന ആന്‍ഡ്രോയിഡ് വേര്ഷന് ഒഴിവാക്കി ആന്‍ഡ്രോയിഡിന്റെ കസ്റ്റം വേര്‍ഷനുകള്‍ ( കസ്റ്റം റോമുകള്‍) ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം.

റൂട്ടിംങ്ങിന്റെ ചില പ്രധാന ഗുണങ്ങള്‍ 


  • എല്ലാ സിസ്റ്റം ഫയലുകളിലും മാറ്റം വരുത്താം.
  • കസ്റ്റം ഇമേജുകള്‍ / വാക്കുകള്‍ എന്നിവ വെല്‍കം ആനിമേഷനുകള്‍ ആക്കാം.
  • ഫോണിന്‍റെ വേഗത വര്‍ധിപ്പിക്കാം. 
  • കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
  • ഒരു ഫുള്‍ ബാക്കപ്പ് ( ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പ്ലികെഷനോട് കൂടി) ചെയ്യാം.
റൂട്ടിങ്ങിന്റെ ദോഷങ്ങള്‍
(ഒട്ടുമിക്ക ദോഷങ്ങളും റൂട്ടിങ്ങിനെക്കുരിച് വേണ്ടത്ര അറിവില്ലാതെ റൂട്ട് ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ്)
  • ഫോണിന്‍റെ വാറണ്ടി നഷ്ടപ്പെടും 
  • വേണ്ടത്ര അറിവില്ലെങ്കില്‍ ഹാര്‍ഡ് ബ്രിക്ക് ( ഫോണും ഇഷ്ടികയും ഒരേ ഉപയോഗമാകുന്ന അവസ്ഥ) ആവാന്‍  സാധ്യത ഉണ്ട്  


ഇനി നിങ്ങളുടെ ഫോണ്‍ റൂട്ട് ചെയ്യണം എന്നുണ്ടെങ്കില്‍ ഗൂഗിളില്‍ How To Root [Model Name] എന്ന് സേര്‍ച്ച്‌ ചെയ്ത് കണ്ടെത്തുക. പൂര്‍ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം റൂട്ടിംഗ് നടത്തുക . ഫോണ്‍ ഫുള്‍ ചാര്‍ജ് ചെയ്തതിനു ശേഷം മാത്രം റൂട്ട് ചെയ്യുക. സാംസങ്ങ് ഗാലക്സി എയ്സ് റൂട്ട് ചെയ്യാനുള്ള മലയാളം ഗൈഡ്  ഇവിടെ മുന്പ് പ്രസിദ്ധീകരിച്ചതാണ് . തുടര്‍ന്നും കൂടുതല്‍ റൂട്ട് ഗൈഡുകള്‍ മലയാളത്തില്‍ പ്രതീക്ഷിക്കാം 

ആന്‍ഡ്രോയിഡിനെ അണിയിച്ചൊരുക്കാന്‍ ലോഞ്ചറുകള്‍ .

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് കെട്ടിലും മട്ടിലും പുതുമയോടെ ഓരോ വേര്‍ഷനുകള്‍ അവതിരിപ്പിച്ചുകൊണ്ടിരിക്കയാണല്ലോ, എന്നാല്‍  വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യാതെ തന്നെ ആന്‍ഡ്രോയിഡിന്‍റെ മുഖം മിനുക്കാനുള്ള ആപ്ലികെഷന്‍സ് ആണ് ലോഞ്ചറുകള്‍. ഓരോ ഡിവൈസിന്‍റെയും ഹോം സ്ക്രീനിലും അപ്പ് ഡ്രോയറിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ലോഞ്ചരുകള്‍ക്ക് സാധിക്കും. ആനിമേഷന്‍സ്, ഗ്രാഫിക്സ് , കസ്റ്റം വിട്ജെട്സ് തുടങ്ങി പല മേഘലകളിലും ലോഞ്ചറുകള്‍ പുതിയ 'ലുക്ക്' നല്‍കും. ചില അഡ്വാന്‍സ്ഡ് ലോഞ്ചെഴ്സ് യുസര്‍ ഇന്റെര്‍ഫെയ്സ് തന്നെ മാറ്റി മറിച്ച്  ആന്‍ഡ്രോയിഡിനെ  വിന്‍ഡോസ് / ഐ ഫോണ്‍ അനുഭവമാക്കും. ഇങ്ങനെ കസ്റ്റമൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ആന്‍ഡ്രോയിഡിനെ iOS ല്‍  നിന്നും വിന്‍ഡോസില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് . ഇതിനോടകം തന്നെ ഏകദേശം 300 ല്‍ അധികം ലോഞ്ചറുകള്‍ ഡെവലപ്പര്‍മാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ മികച്ചു നില്ക്കുന്ന 5 ലോഞ്ചറുകള്‍ നമുക്ക് പരിചയപ്പെടാം.

1. ലോഞ്ചര്‍ പ്രൊ 
ഉപയോഗിക്കാന്‍ സിമ്പിള്‍ ആയതും വളരെ കാര്യക്ഷമവുമായ ഒരു ലോഞ്ചര്‍ ആണ് ഇത് . ഇതിന്റെ സ്ക്രോളബിള്‍ ഡോക്ക് ഒരുപാടു ഷോര്‍ട്ട്കട്ടുകള്‍ ഉള്‍പെടുത്താന്‍ കഴിയും


2. എപെക്സ് ലോഞ്ചര്‍ 
ജെല്ലിബീന്‍ ഉപടോക്താക്കള്‍ക്ക് മികച്ച ഒരു ഹോം റീപ്ലെയ്സ്മെന്റ് ആണ് എപെക്സ് ലോഞ്ചര്‍. 9 ഹോം സ്ക്രീനും ട്രാന്‍സിഷന്‍ ഇഫക്ടുകളും ഇതിനെ ശ്രദ്ധേയമാക്കുന്നു. തീം പാക്കുകളും ലഭ്യമാണ്.





3. ഗൊ ലോഞ്ചര്‍ ഇ എക്സ് 
ലോഞ്ചരുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഗൊ ലോഞ്ചര്‍ . ഒരുപാടു കസ്റ്റമൈസേഷന്‍ സാധിക്കുന്ന ഒരു ലോഞ്ചര്‍ ആണ് ഇത്. വിട്ജെറ്റുകളുടെയും മറ്റും ആധിക്യം മൂലം ലോ എന്ഡ് ഡിവൈസുകളില്‍ ഇത് സ്ലോ ആകുന്നതായി കാണാം.




4. വിന്‍ഡോസ് 7 ലോഞ്ചര്‍
ആന്‍ഡ്രോയിഡ് ഡിവൈസിനെ ഒരു വിന്‍ഡോസ് ഡിവൈസ് പോലെ ഉപയോഗിക്കാന്‍ ഈ ലോഞ്ചര് ഉപയോഗിച്ചാല്‍ മതിയാകും. ഒരു ലോഞ്ചര്‍ എന്ന സങ്കല്പം മാറ്റി മറിച്ച് ഒരു കസ്റ്റം റോം പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ് ഫോണിന്‍റെ സിമ്പ്ലിസിറ്റി ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു മികച്ച ലോഞ്ചര്‍ ആണ് ഇത് 



5. എസ്പിയര്‍ ലോഞ്ചര്‍ 
ആന്‍ഡ്രോയിഡ് ഡിവൈസിനെ ഒരു IOS ഡിവൈസ് പോലെ തോന്നിപ്പിക്കാന്‍ എസ്പിയര്‍ ലോഞ്ചര്‍ ഉപയോഗിക്കാം. 





ഇവയെ കൂടാതെ മറ്റനേകം ലോഞ്ചറുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഒന്നില്‍ കൂടുതല്‍ ലോഞ്ചറുകള്‍ ഒരു ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് പെര്ഫോമാന്സിനെ ബാധിക്കാന്‍ സാധ്യതയുണ്ട് . അതിനാല്‍ ഒരു പുതിയ ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പഴയത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. കൂടുതല്‍ കസ്ടമൈസേഷനും വിട്ജെറ്റുകളും റാം കൂടുതലായി ഉപയോഗിക്കും. ഇത് ഡിവൈസിനെ സ്ലോ ആക്കും.

2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

എക്‌സ്പീരിയ സെഡ് അള്‍ട്ര ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

സോണിയുടെ പുതിയ ഫാബ്ലറ്റായ എക്‌സ്പീരിയ സെഡ് അള്‍ട്ര ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിലവില്‍ ലഭ്യമാണെങ്കിലും ഷോറൂമുകളില്‍ ഓഗസ്റ്റ് രണ്ടുമുതല്‍ എക്‌സ്പീരിയ അള്‍ട്ര വില്‍പനയ്‌ക്കെത്തും. 44990 രൂപയാണ് വില. കറുപ്പ്, വെളുപ്പ്, പര്‍പ്പിള്‍ എന്നീ മൂന്നു നിറങ്ങളിഇ ലഭ്യമാവുന്ന ഫാബ്്‌ലറ്റില്‍ വെള്ളവും പൊടിയും കടക്കാതിരിക്കാനുള്ള സംവിധാനവുമുണ്ട്. പുതിയ ഫാബ്്‌ലറ്റിന്റെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ വിലയ്ക്കനുസരിച്ചുള്ള ഗുണവും അവകാശപ്പെടാം. 1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6.4 ഇഞ്ച് Full HD TRILUMINOSസ്‌ക്രീന്‍ മികച്ച ദൃശ്യാനുഭവമാണ് നല്‍കുക. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 2.2 GHz ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറും 2 ജി.ബി റാമുമുണ്ട്. കാമറയുടെ കാര്യമെടുത്താല്‍ 8 എംപി പ്രൈമറി കാമറയും 2 എംപി. സെക്കന്‍ഡറി കാമറയുമാണുള്ളത്. പ്രൈമറി കാമറയില്‍ വൈറ്റ് ബാലന്‍സ്, ഫേസ് ഡിറ്റക്ഷന്‍, ടച്ച് ഫോകസ്, സ്‌മൈല്‍ ഷട്ടര്‍, സെല്‍ഫ് ടൈമര്‍, സെന്‍ഡ് ടു വെബ്, സ്വീപ് പനോരമ, പിക്ചര്‍ എഫക്റ്റ്‌സ്, ടച്ച് കാപ്ച്വര്‍, ഇമേജ് സ്‌റ്റെബിലൈസര്‍, എച്ച്.ഡി. വീഡിയോ റെക്കോഡിംഗ്, ഒബ്ജക്റ്റ് ട്രാക്കിംഗ് ആന്‍ഡ് ഇമേജ് സെന്‍സര്‍ തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട്. 16 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ ഉയര്‍ത്താം. 3G HSPA+, WiFi 820.11a\b\g\n, ബ്ലൂടൂത്ത്, GPS\GLONASS, NFC, USB കണക്റ്റിവിറ്റിയുമുണ്ട്. 3050 mAh ബാറ്ററി ഉപയോഗിച്ച് 120 മണിക്കൂര്‍ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാം. 2 ജി നെറ്റ്‌വര്‍ക്കില്‍ 14 മണിക്കൂര്‍ സംസാരസമയവും 32 ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുന്നു. 6.5 എം.എം. വീതിയും 212 ഗ്രാം കനവുമുള്ള ഫോണ്‍ കൊണ്ടുനടക്കാന്‍ സൗകര്യമാണ്. ഈ േ്രശണിയില്‍ പെട്ട ഫ്ബ്്‌ലറ്റുകളില്‍ ആപ്പിളും സാംസങ്ങും തന്നെയാണ് സോണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. വെള്ളവും പൊടിയും കടക്കാതിരിക്കാനുള്ള സംവിധാനമുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ അള്‍ട്രയ്ക്കുണ്ട്. അവ പരിശോധിക്കാം.
 സ്ക്രീന്‍
ഡിസ്‌പ്ലെ ഫുള്‍ എച്ച്.ഡി, എക്‌സ്- റിയാലിറ്റി ടെക്‌നോളജിയോടുകൂടിയ ട്രിലുമിനസ് ഡിസ്‌പ്ലെ നല്‍കുന്ന ദൃശ്യാനുഭൂതി മികച്ചതാണ്. അതായത് സോണി ബ്രേവിയ ടി.വിയുടെ അതേ നിലവാരമായിരിക്കും എക്‌സ്പീരിയ അള്‍ട്രയ്ക്കു ഡിസ്‌പ്ലെയുടെ കാര്യത്തില്‍ ഉണ്ടാവുക. മറ്റു സ്മാര്‍ട് ഫോണുകളേക്കാള്‍ 60 ശതമാനം തെളിമയുണ്ടാകും എന്നാണ് സോണി അവകാശപ്പെടുന്നത്.
രൂപകല്‍പനയും ഈടും 
6.5 എം.എം വീതയും 212 ഗ്രാം ഭാരവുമുള്ള ഫോണ്‍ കൊണ്ടുനടക്കാന്‍ സൗകര്യപ്രദമാണ്. വെള്ളവും പൊടിയും കടക്കാത്ത വിധത്തില്‍ ടെംപേഡ് ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ച ബോഡിയില്‍ വരവീഴാതിരിക്കാനുള്ള ഫിലിമും ഉണ്ട്.
പ്രൊഡക്റ്റിവിറ്റി 
കൈയെഴുത്ത് പിടിച്ചെടുക്കാനുള്ള കഴിവ് ഈ ഫാബ്ലറ്റിനുണ്ട്. പെന്‍സില്‍ കൊണ്ട് വേണെമങ്കില്‍ സ്‌ക്രീനില്‍ എഴുതാം. സ്‌ക്രീന്‍ ലോക്കായിരിക്കുമ്പോഴും കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇത് സാധ്യമാകും.
പ്രൊസസറും ബാറ്ററിയും.
 മികച്ച ശേഷിയുള്ള ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറാണ് പുതിയ എക്‌സ്പീരിയയ്ക്കുള്ളത്. ഉയര്‍ന്ന വേഗതയും പ്രവര്‍ത്തന ശേഷിയും ഒപ്പം ബാറ്ററി സമയവും നല്‍കാന്‍ ഈ ക്വാഡ് കോര്‍ പ്രൊസസറിനു കഴിയും. അതോടൊപ്പം അഡ്രിനോ 330 ഗ്രാഫികസ് 3 ഡി ഗെയിമുകള്‍ കൂടുതല്‍ അനുഭവവേദ്യമാക്കും. ബാറ്ററിയുടെ സമയം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ബാറ്ററി സ്റ്റാമിന മോഡും ഉണ്ട്.