2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

എക്‌സ്പീരിയ സെഡ് അള്‍ട്ര ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

സോണിയുടെ പുതിയ ഫാബ്ലറ്റായ എക്‌സ്പീരിയ സെഡ് അള്‍ട്ര ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിലവില്‍ ലഭ്യമാണെങ്കിലും ഷോറൂമുകളില്‍ ഓഗസ്റ്റ് രണ്ടുമുതല്‍ എക്‌സ്പീരിയ അള്‍ട്ര വില്‍പനയ്‌ക്കെത്തും. 44990 രൂപയാണ് വില. കറുപ്പ്, വെളുപ്പ്, പര്‍പ്പിള്‍ എന്നീ മൂന്നു നിറങ്ങളിഇ ലഭ്യമാവുന്ന ഫാബ്്‌ലറ്റില്‍ വെള്ളവും പൊടിയും കടക്കാതിരിക്കാനുള്ള സംവിധാനവുമുണ്ട്. പുതിയ ഫാബ്്‌ലറ്റിന്റെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ വിലയ്ക്കനുസരിച്ചുള്ള ഗുണവും അവകാശപ്പെടാം. 1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6.4 ഇഞ്ച് Full HD TRILUMINOSസ്‌ക്രീന്‍ മികച്ച ദൃശ്യാനുഭവമാണ് നല്‍കുക. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 2.2 GHz ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറും 2 ജി.ബി റാമുമുണ്ട്. കാമറയുടെ കാര്യമെടുത്താല്‍ 8 എംപി പ്രൈമറി കാമറയും 2 എംപി. സെക്കന്‍ഡറി കാമറയുമാണുള്ളത്. പ്രൈമറി കാമറയില്‍ വൈറ്റ് ബാലന്‍സ്, ഫേസ് ഡിറ്റക്ഷന്‍, ടച്ച് ഫോകസ്, സ്‌മൈല്‍ ഷട്ടര്‍, സെല്‍ഫ് ടൈമര്‍, സെന്‍ഡ് ടു വെബ്, സ്വീപ് പനോരമ, പിക്ചര്‍ എഫക്റ്റ്‌സ്, ടച്ച് കാപ്ച്വര്‍, ഇമേജ് സ്‌റ്റെബിലൈസര്‍, എച്ച്.ഡി. വീഡിയോ റെക്കോഡിംഗ്, ഒബ്ജക്റ്റ് ട്രാക്കിംഗ് ആന്‍ഡ് ഇമേജ് സെന്‍സര്‍ തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട്. 16 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ ഉയര്‍ത്താം. 3G HSPA+, WiFi 820.11a\b\g\n, ബ്ലൂടൂത്ത്, GPS\GLONASS, NFC, USB കണക്റ്റിവിറ്റിയുമുണ്ട്. 3050 mAh ബാറ്ററി ഉപയോഗിച്ച് 120 മണിക്കൂര്‍ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാം. 2 ജി നെറ്റ്‌വര്‍ക്കില്‍ 14 മണിക്കൂര്‍ സംസാരസമയവും 32 ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുന്നു. 6.5 എം.എം. വീതിയും 212 ഗ്രാം കനവുമുള്ള ഫോണ്‍ കൊണ്ടുനടക്കാന്‍ സൗകര്യമാണ്. ഈ േ്രശണിയില്‍ പെട്ട ഫ്ബ്്‌ലറ്റുകളില്‍ ആപ്പിളും സാംസങ്ങും തന്നെയാണ് സോണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. വെള്ളവും പൊടിയും കടക്കാതിരിക്കാനുള്ള സംവിധാനമുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ അള്‍ട്രയ്ക്കുണ്ട്. അവ പരിശോധിക്കാം.
 സ്ക്രീന്‍
ഡിസ്‌പ്ലെ ഫുള്‍ എച്ച്.ഡി, എക്‌സ്- റിയാലിറ്റി ടെക്‌നോളജിയോടുകൂടിയ ട്രിലുമിനസ് ഡിസ്‌പ്ലെ നല്‍കുന്ന ദൃശ്യാനുഭൂതി മികച്ചതാണ്. അതായത് സോണി ബ്രേവിയ ടി.വിയുടെ അതേ നിലവാരമായിരിക്കും എക്‌സ്പീരിയ അള്‍ട്രയ്ക്കു ഡിസ്‌പ്ലെയുടെ കാര്യത്തില്‍ ഉണ്ടാവുക. മറ്റു സ്മാര്‍ട് ഫോണുകളേക്കാള്‍ 60 ശതമാനം തെളിമയുണ്ടാകും എന്നാണ് സോണി അവകാശപ്പെടുന്നത്.
രൂപകല്‍പനയും ഈടും 
6.5 എം.എം വീതയും 212 ഗ്രാം ഭാരവുമുള്ള ഫോണ്‍ കൊണ്ടുനടക്കാന്‍ സൗകര്യപ്രദമാണ്. വെള്ളവും പൊടിയും കടക്കാത്ത വിധത്തില്‍ ടെംപേഡ് ഗ്ലാസ് ഉപയോഗിച്ച് നിര്‍മിച്ച ബോഡിയില്‍ വരവീഴാതിരിക്കാനുള്ള ഫിലിമും ഉണ്ട്.
പ്രൊഡക്റ്റിവിറ്റി 
കൈയെഴുത്ത് പിടിച്ചെടുക്കാനുള്ള കഴിവ് ഈ ഫാബ്ലറ്റിനുണ്ട്. പെന്‍സില്‍ കൊണ്ട് വേണെമങ്കില്‍ സ്‌ക്രീനില്‍ എഴുതാം. സ്‌ക്രീന്‍ ലോക്കായിരിക്കുമ്പോഴും കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇത് സാധ്യമാകും.
പ്രൊസസറും ബാറ്ററിയും.
 മികച്ച ശേഷിയുള്ള ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറാണ് പുതിയ എക്‌സ്പീരിയയ്ക്കുള്ളത്. ഉയര്‍ന്ന വേഗതയും പ്രവര്‍ത്തന ശേഷിയും ഒപ്പം ബാറ്ററി സമയവും നല്‍കാന്‍ ഈ ക്വാഡ് കോര്‍ പ്രൊസസറിനു കഴിയും. അതോടൊപ്പം അഡ്രിനോ 330 ഗ്രാഫികസ് 3 ഡി ഗെയിമുകള്‍ കൂടുതല്‍ അനുഭവവേദ്യമാക്കും. ബാറ്ററിയുടെ സമയം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ബാറ്ററി സ്റ്റാമിന മോഡും ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ