2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ആന്‍ഡ്രോയിഡിനെ അണിയിച്ചൊരുക്കാന്‍ ലോഞ്ചറുകള്‍ .

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് കെട്ടിലും മട്ടിലും പുതുമയോടെ ഓരോ വേര്‍ഷനുകള്‍ അവതിരിപ്പിച്ചുകൊണ്ടിരിക്കയാണല്ലോ, എന്നാല്‍  വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യാതെ തന്നെ ആന്‍ഡ്രോയിഡിന്‍റെ മുഖം മിനുക്കാനുള്ള ആപ്ലികെഷന്‍സ് ആണ് ലോഞ്ചറുകള്‍. ഓരോ ഡിവൈസിന്‍റെയും ഹോം സ്ക്രീനിലും അപ്പ് ഡ്രോയറിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ലോഞ്ചരുകള്‍ക്ക് സാധിക്കും. ആനിമേഷന്‍സ്, ഗ്രാഫിക്സ് , കസ്റ്റം വിട്ജെട്സ് തുടങ്ങി പല മേഘലകളിലും ലോഞ്ചറുകള്‍ പുതിയ 'ലുക്ക്' നല്‍കും. ചില അഡ്വാന്‍സ്ഡ് ലോഞ്ചെഴ്സ് യുസര്‍ ഇന്റെര്‍ഫെയ്സ് തന്നെ മാറ്റി മറിച്ച്  ആന്‍ഡ്രോയിഡിനെ  വിന്‍ഡോസ് / ഐ ഫോണ്‍ അനുഭവമാക്കും. ഇങ്ങനെ കസ്റ്റമൈസ് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ആന്‍ഡ്രോയിഡിനെ iOS ല്‍  നിന്നും വിന്‍ഡോസില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് . ഇതിനോടകം തന്നെ ഏകദേശം 300 ല്‍ അധികം ലോഞ്ചറുകള്‍ ഡെവലപ്പര്‍മാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ മികച്ചു നില്ക്കുന്ന 5 ലോഞ്ചറുകള്‍ നമുക്ക് പരിചയപ്പെടാം.

1. ലോഞ്ചര്‍ പ്രൊ 
ഉപയോഗിക്കാന്‍ സിമ്പിള്‍ ആയതും വളരെ കാര്യക്ഷമവുമായ ഒരു ലോഞ്ചര്‍ ആണ് ഇത് . ഇതിന്റെ സ്ക്രോളബിള്‍ ഡോക്ക് ഒരുപാടു ഷോര്‍ട്ട്കട്ടുകള്‍ ഉള്‍പെടുത്താന്‍ കഴിയും


2. എപെക്സ് ലോഞ്ചര്‍ 
ജെല്ലിബീന്‍ ഉപടോക്താക്കള്‍ക്ക് മികച്ച ഒരു ഹോം റീപ്ലെയ്സ്മെന്റ് ആണ് എപെക്സ് ലോഞ്ചര്‍. 9 ഹോം സ്ക്രീനും ട്രാന്‍സിഷന്‍ ഇഫക്ടുകളും ഇതിനെ ശ്രദ്ധേയമാക്കുന്നു. തീം പാക്കുകളും ലഭ്യമാണ്.





3. ഗൊ ലോഞ്ചര്‍ ഇ എക്സ് 
ലോഞ്ചരുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഗൊ ലോഞ്ചര്‍ . ഒരുപാടു കസ്റ്റമൈസേഷന്‍ സാധിക്കുന്ന ഒരു ലോഞ്ചര്‍ ആണ് ഇത്. വിട്ജെറ്റുകളുടെയും മറ്റും ആധിക്യം മൂലം ലോ എന്ഡ് ഡിവൈസുകളില്‍ ഇത് സ്ലോ ആകുന്നതായി കാണാം.




4. വിന്‍ഡോസ് 7 ലോഞ്ചര്‍
ആന്‍ഡ്രോയിഡ് ഡിവൈസിനെ ഒരു വിന്‍ഡോസ് ഡിവൈസ് പോലെ ഉപയോഗിക്കാന്‍ ഈ ലോഞ്ചര് ഉപയോഗിച്ചാല്‍ മതിയാകും. ഒരു ലോഞ്ചര്‍ എന്ന സങ്കല്പം മാറ്റി മറിച്ച് ഒരു കസ്റ്റം റോം പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ് ഫോണിന്‍റെ സിമ്പ്ലിസിറ്റി ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു മികച്ച ലോഞ്ചര്‍ ആണ് ഇത് 



5. എസ്പിയര്‍ ലോഞ്ചര്‍ 
ആന്‍ഡ്രോയിഡ് ഡിവൈസിനെ ഒരു IOS ഡിവൈസ് പോലെ തോന്നിപ്പിക്കാന്‍ എസ്പിയര്‍ ലോഞ്ചര്‍ ഉപയോഗിക്കാം. 





ഇവയെ കൂടാതെ മറ്റനേകം ലോഞ്ചറുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഒന്നില്‍ കൂടുതല്‍ ലോഞ്ചറുകള്‍ ഒരു ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് പെര്ഫോമാന്സിനെ ബാധിക്കാന്‍ സാധ്യതയുണ്ട് . അതിനാല്‍ ഒരു പുതിയ ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പഴയത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. കൂടുതല്‍ കസ്ടമൈസേഷനും വിട്ജെറ്റുകളും റാം കൂടുതലായി ഉപയോഗിക്കും. ഇത് ഡിവൈസിനെ സ്ലോ ആക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ