2013, ജൂലൈ 15, തിങ്കളാഴ്‌ച

41 മെഗാ പിക്സലുമായി ലൂമിയ 1020 പുറത്തിറങ്ങി


nokia-1020-feature
ഇന്ത്യയില്‍ ഇത് മണ്‍സൂണ്‍ കാലമാണെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ലോകം ആ മഴവെള്ളപ്പാച്ചിലില്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പുകള്‍ വെള്ളത്തിലറക്കാനുള്ള തിരക്കിലാണ്. മൈക്രോമാക്സ്, വാവേ, കാര്‍ബണ്‍, ജിയോണ്‍, ഐബെറി അങ്ങനെ ആ നിര അനന്തമായി നീളുകയാണ്. ഇപ്പോള്‍ ഇതില്‍ അണിചേര്‍ന്നിരിക്കുന്നത് നോക്കിയയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നോക്കിയ 41 മെഗാപിക്സല്‍ ക്യാമറയുള്ള തങ്ങളുടെ  ഫ്ലാഗ്ഷിപ്പ് മോഡല്‍ വിപണിയിലിറക്കിയിരിക്കുന്നത്.
ഓരോ ദിവസവും വിപണി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നോക്കിയയ്ക്ക് ലഭിച്ച ഏറ്റവും വലിയ പിടിവള്ളിയായിരുന്നു 41 മെഗാപിക്സലിന്റെ പ്യുര്‍വ്യൂ ടെക്നോളജി ഉപയോഗിച്ചുള്ള പ്യുര്‍വ്യൂ 808 ക്യാമറാ ഫോണ്‍. എന്നാല്‍ മികച്ച ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അഭാവം കൊണ്ടൊന്നു മാത്രം പ്യുര്‍വ്യൂ 808 വിപണിയില്‍ പരാജയപ്പെട്ടു പോയി. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ 8 ഒപ്പറേറ്റിങ്ങ് സിസ്റ്റം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച്തോടെ നോക്കിയ പഴയ പ്യുര്‍വ്യൂ ടെക്നോളജി പൊടിതട്ടിയെടുക്കുകയാണ്. തങ്ങളുടെ ലൂമിയ സീരിസിലാണ് നോക്കിയ പുതിയ മോഡല്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ലൂമിയ 1020 എന്ന പുതിയ മോഡല്‍ നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് ക്യാമറാഫോണ്‍ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്.
4.5 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ലൂമിയ 1020യില്‍ ഉള്ളത്. 768×1280 പിക്സലാണ് റെസലൂഷന്‍. പോറലുകള്‍ തടയാനായി ഗൊറില്ല ഗ്ലാസ് 3  പ്രൊട്ടക്ഷന്‍  ഇതിനുണ്ട്. സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഗ്ലൌസ് ഉപയോഗിച്ചാലും ടച്ച് പ്രവര്‍ത്തിക്കും. 1.5  ഗിഗാഹെട്സിന്റെ ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ S4 പ്രോസസ്സറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2GB റാം, 32GB ഇന്റേണല്‍ മെമ്മറി, 7GB  സ്കൈഡ്രൈവ് സ്റ്റോറേജ് എന്നിവയാണ് മറ്റ് കോണ്‍ഫിഗറേഷന്‍. മെമ്മറി കാര്‍ഡ് പിന്തുണ നല്‍കിയിട്ടില്ല.
nokia-1020-2
ഇതിലുമെല്ലാം  പ്രധാനം ഇതിന്റെ 41 മെഗാപിക്സല്‍ ക്യാമറ തന്നെ. 6 എലമെന്റുകള്‍ ഉപയോഗിച്ചുള്ള ലെന്‍സാണ് നോക്കിയ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഫോണിന്റെ ക്യാമറാ യൂണിറ്റിന് അല്‍പം വലിപ്പം കൂടുതലാണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലസേഷന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റില്‍ ഇമേജിന് സെനോണ്‍ ഫ്ലാഷും, വീഡിയോയ്ക്ക് എല്‍ഇഡി ഫ്ലാഷും ഇതിനുണ്ട്. 1.2 മെഗാപിക്സലിന്റേതാണ് മുന്‍ ക്യാമറ.  വൈറ്റ് ബാലന്‍സ്, ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ, ഫോക്കസ് എന്നിവ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. 38, 34 മെഗാപിക്സല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം തന്നെ 5 മെഗാപിക്സല്‍ ചിത്രവും പകര്‍ത്താന്‍ സാധിക്കും
ഇതിന്റെ 2000 mAh ബാറ്ററി 16 ദിവസം സ്റ്റാന്‍ഡ്‍ബൈയും 13.3 മണിക്കൂര്‍ സംസാരസമയവും നല്‍കും. 3ജി, വൈഫൈ, ബ്ലൂടൂത്ത് 3.0, ജിപിഎസ്, മൈക്രോയുഎസ്ബി കണ്ക്ടിവിറ്റികളെല്ലാം ഇതിലുണ്ട്. ക്യാമറ ഒഴികെയുള്ള കാര്യങ്ങളില്‍ ശരാശരി നിലവാരെ മാത്രമേ ഇത് പുലര്‍ത്തുന്നുള്ളു എന്നത് ഇതിന്റെ പ്രഥാന പോരായ്മയാണ്. ലൂമിയ 920 ല്‍ ഉണ്ടായിരുന്ന വയര്‍ലെസ് ചാര്‍ജിങ്ങ് അടക്കമുള്ളവ ഒഴിവാക്കിയിട്ടുമുണ്ട്. വില ഒരു നിര്‍ണ്ണായക ഘടകമായതിനാല്‍ ഇത് നോക്കിയയുടെ ഭാവി പ്രതീക്ഷയാകാന്‍ സാധ്യതയുണ്                                                 {കടപ്പാട് : ഇലക്ട്രോപീഡിയ}

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ