2013, ജൂലൈ 20, ശനിയാഴ്‌ച

ആപ്പിള്‍ : ജയില്‍ബ്രെയ്ക്ക് ചെയ്യാതെ എങ്ങനെ ക്രാക്ക് ചെയ്ത ആപ്സ് ഇന്‍സ്റ്റാള്‍ ചെയ്യാം !!

ജയില്‍ബ്രേക്ക് ചെയ്യാത്ത ആപ്പിള്‍ ഡിവൈസും ജയില്‍ബ്രേക്ക് ചെയ്ത ഡിവൈസും തമ്മിലുള്ള വ്യതാസം അനുഭവിച്ച് അറിയേണ്ടത് തന്നെയാണ് . എന്നാല്‍ ഒരു പുതിയ ഐ ഫോണോ മറ്റോ വാങ്ങി ഉടന്‍ തന്നെ അതിനെ ഒരു പരീക്ഷണ വസ്തുവാക്കാന്‍ പലര്‍ക്കും ധൈര്യമുണ്ടാകില്ല. കമ്പനിയുടെ വാറണ്ടി നഷ്ടപ്പെടും എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ അപ്പ്സ്റ്റോറില്‍ താന്‍ ക്രെഡിറ്റ് കാര്‍ഡ്  വച്ച് വാങ്ങിയ ഗെയിം അയലത്തെ വീട്ടിലെ ചെക്കന്‍ അവന്റെ ജയില്ബ്രെയ്ക് ചെയ്ത ഫോണില്‍ ഒരു പൈസയും കൊടുക്കാതെ ക്രാക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുമ്പോ ഒരു വിമ്മിഷ്ടമാണ് താനും.
  ഇതിനൊരു പോം വഴി ആണ് ഈ പോസ്റ്റില്‍ പറയുന്നത് 

  1).ആദ്യമായി  Kuaiyong എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക

 2).ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക ( ചൈനീസ്‌ സോഫ്റ്റ്‌വെയര്‍ ആണ് .. ചിത്രം     നോക്കിയാലെ കാര്യം നടക്കൂ.)

3).ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങളുടെ ഡിവൈസ്  USB കേബിള്‍ വഴി കമ്പ്യൂട്ടറിലേക്ക്  കണക്റ്റ് ചെയ്യുക 

4) ഇനി ഡെസ്ക് ടോപ്പില്‍ കാണുന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത്  kuaiyong തുറക്കുക 


5) ഇപ്പോള്‍ നിങ്ങള്‍ക്ക് കുറെ ആപ്സ് ആന്‍ഡ്‌ ഗെയിംസ് ലിസ്റ്റ് കാണാം ( ഇതില്‍ പലതും ആപ്പിള്‍ സ്റ്റോറില്‍ പെയ്ഡ് ആയിരിക്കും).മുകളിലെ സേര്‍ച്ച്‌ ബോക്സില്‍ ടൈപ്പ് ചെയ്ത് സെര്ച്ചുകയും ആവാം.

  (a) Search Bar   

  (b) List navigation        

                               

6) ആവശ്യമുള്ളത് തിരഞ്ഞെടുത്തതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യാനായി ചുവന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക ( ചിത്രം നോക്കുക)


7) ഇപ്പോള്‍ ഡൌണ്‍ലോഡ് തുടങ്ങും.. തീരുന്നത് വരെ വെയ്റ്റ് ചെയ്യുക

8) ഡൌണ്‍ലോഡ് പൂര്‍ത്തിയായ ശേഷം Sync ചെയ്യാന്‍ വെയിറ്റ് ചെയ്യുക 

ശ്രദ്ധിക്കുക :
* IOS 6.0.1 വരെയുള്ള ഡിവൈസുകളില്‍ ഇത് ടെസ്റ്റ്‌ ചെയ്ത് വിജയിച്ചതാണ്
* ഇത് മൂലമുണ്ടാകുന്ന യാതൊരു പ്രശ്നങ്ങള്‍ക്കും ബ്ലോഗ്‌ റൈറ്റേഴ്സ് ഉത്തരവാദിയല്ല..

  കൂടുതല്‍ അഡ്വാന്‍സ്ഡ്ഐ ഫോണ്‍ യൂസേര്‍സിന് ഇതിനെക്കാള്‍ സിമ്പിള്‍ ആയി ക്രാക്ക് അപ്സ് ഇന്‍സ്റ്റോള്‍ ചെയ്യുന്ന വിധം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ് .

സംശയങ്ങള്‍ കമന്റായി ചോദിക്കുക

Enjoy :)

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ