2013, ജൂലൈ 20, ശനിയാഴ്‌ച

ആന്‍ഡ്രോയിഡ് അപ്ലികേഷന്‍ ഇനി കംപ്യൂട്ടറിലും വര്‍ക്ക് ചെയ്യിക്കാം.

വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നത് പോലെ രാവിലെ തന്നെ ഫോണില്‍ തോണ്ടി കളിക്കുന്ന കുറെ ചങ്ങാതിമാര്‍ എനിക്കുണ്ട്. അവരുടെ ഇടയില്‍ ഒരു ടച്ച്‌ ഡിവൈസ് ഇല്ലാതെ പിടിച്ചു നില്ക്കാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.  ഈ 'തോണ്ടികള്‍ ' ഓരോ ദിവസവും പുതിയ പുതിയ ഗെയിമുകളും ആപ്സും കയറ്റി വരുമ്പോള്‍ നമ്മക്കും തോന്നിയിട്ടുണ്ട് ഇതുപോലൊരു സാധനം വാങ്ങിയാലോ എന്ന്‍.... .., പിന്നെ നട്ട സ്ഥലത്ത് മുളക്കാത്ത എന്നെപോലുള്ളവര്‍ക്ക്‌ ഇതൊന്നും ശരിയാകൂല എന്ന്‍. ((((9(({പൈസ ഇല്ലാഞ്ഞിട്ടല്ല എന്ന്‍ എന്നെ അറിയുന്നവര്‍ക്ക് എല്ലാം അറിയാം}. അങ്ങനെ വീട്ടിലുള്ള കംപ്യൂട്ടറില്‍ പോയി ഗെയിം കളിച് സായൂജ്യമടയുകയാണ് നമ്മുടെ ഒരു രീതി. അങ്ങനെയിരിക്കെയാണ് ഈ ആന്‍ഡ്രോയിഡ് പി സി യില്‍ വര്‍ക്ക് ചെയ്യുമോ എന്ന്‍ ചിന്തിച്ചത്. ആശാന്‍ ഗൂഗിള്‍ ഉള്ളിടത്തോളം കാലം ഒക്സിജെന്‍ പോലും അത്യാവശ്യമല്ല എന്ന് വിശ്വസിക്കുന്ന എനിക്ക് അത് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അങ്ങനെ കണ്ടെത്തിയ ബ്ലൂ സ്റ്റാക്ക് എന്ന ഒരു സോഫ്റ്റ്‌ വെയര്‍ ആണ് ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്.
           ബ്ലൂ സ്റ്റാക്ക് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു  ആന്‍ഡ്രോയിഡ് സിമുലെറ്റെര്‍ {പ്ലെയെര്‍)) ))} ആണ്.


ആദ്യം ബ്ലൂസ്റ്റാക്  ഡൌണ്‍ലോഡ് ചെയ്യുക { ഇവിടെ ക്ലിക്കുക}

ഇനി ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഓപന്‍ ചെയ്ത് ബ്ലൂ സ്റ്റാക്ക് ഇന്‍സ്റ്റോള്‍ ചെയ്യുക

ഇന്‍സ്റ്റോലേഷന് ശേഷം ഗൂഗിള്‍ പ്ലേ യില്‍ നിന്ന്‍ ഗെയിംസ് ഡൌണ്‍ലോഡ് ചെയ്യുക

ഇനി ആഘോഷിക്കൂ ഓരോ നിമിഷവും


സംശയങ്ങള്‍ കമന്റായി  ചോദിക്കാന്‍ മറക്കരുത്...
                        

1 അഭിപ്രായം: