2013, ജൂലൈ 15, തിങ്കളാഴ്‌ച

ഫയര്‍ഫോക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം


firefox-os-mobile
ഒരു കാലത്തെ വെബ്‌ ബ്രൌസര്‍ രംഗം അടക്കി വാണ മോസില്ല ഫയര്‍ഫോക്സ് മൊബൈല്‍ രംഗത്തേക്കും വന്നു കഴിഞ്ഞു. വെബ്‌ ബ്രൌസര്‍ രംഗത്തെ തങ്ങളുടെ ആധിപത്യം തട്ടിത്തെറിപ്പിച്ച ഗൂഗ്ഗിള്‍ കമ്പനിയുടെ ആൻഡ്രോയിഡ് ഒപെരറ്റിങ് സിസ്റ്റത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് മോസില്ലയുടെ ലക്‌ഷ്യം. ആൻഡ്രോയിഡിനെപ്പോലെ ലിനക്സ്
ലിനക്സ് കെര്‍ണലിനെ അടിസ്ഥാനമാക്കിയാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ HTML5 എന്ന കോഡ് ഭാഷയിലാണ് ഇത് ഡെവലപ് ചെയ്തത്. ഓപ്പണ്‍ സോഴ്സ് രംഗത്തെ ഏറ്റവും വലിയ വിജയം അവകാശപ്പെടാവുന്ന മോസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് ആരാധകര്‍ ഏറെ വിശ്വാസമര്‍പ്പിക്കുന്നു എന്നതാണ് സത്യം.
പൂര്‍ണ്ണമായും വെബ് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫയര്‍ഫോക്സ് ഒഎസ്. സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ക്ക് നല്‍കാനാകാത്ത നിരവധി സൌകര്യങ്ങള്‍ നല്‍കാനാകുമെന്നതാണ് ഈ വെബ് ഒഎസിന്റെ സവിശേഷത. ഇപ്പോള്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ ഉള്ളതു പോലെ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും, ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഉപയോഗിച്ച് നോക്കാനുമുള്ള സൌകര്യമാണ് അതില്‍ പ്രധാനം. ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നത് HTML ലാംഗ്വേജിലാണെന്നത് ഡെവലപ്പര്‍മാര്‍ക്ക് ഒരു അനുഗ്രഹമാണ്. ഫയര്‍ഫോക്സ് ആപ്ലിക്കേഷനുകള്‍ക്ക് പ്രത്യേകം ആപ്ലിക്കേഷന്‍ സ്റ്റോറും മോസില്ല തുറന്നിട്ടുണ്ട്.
firefox-os-mobile-2
സ്പെയിനിലാണ് ഫയര്‍ഫോക്സ് ഒഎസുമായി മോഡലുകള്‍ ആദ്യം വിപണിയിലെത്തുക. ഇന്നലെ ഇത് സംബന്ധിച്ച പ്രഖ്യാപനം കമ്പനി നടത്തുകയുണ്ടായി.ആദ്യ ഫയര്‍ഫോക്സ് മൊബൈല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ZTE ഓപ്പണ്‍ മറ്റ് സ്മാര്‍ട്ട്ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു എന്‍ട്രി ലെവല്‍ മോഡലാണ്. 3.5 ഇഞ്ചാണ് ഇതിന്റെ സ്‍ക്രീന്‍ വലിപ്പം. 320×480 പിക്സലാണ് സ്ക്രീന്‍ റെസലൂഷന്‍. 256 എംബിയാണ് റാം. 4ജിബിയുടെ മെമ്മറി കാര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്. 3.2 മെഗാപിക്സലാണ് ക്യാമറ. ഫേസ്ബുക്കുമായി പൂര്‍ണ്ണമായും ഇന്റഗ്രേറ്റ് ചെയ്തതാണ് ഇതിലെ ഫയര്‍ഫോക്സ് ഒഎസ്. 90$ ആണ് ഇതിന്റെ വില.
നിലവില്‍ ഇത് വളരെ ലോ എന്‍ഡ് ഫോണാണ്. ഇന്നത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത് പര്യാപ്തമല്ല. പക്ഷെ ആന്‍ഡ്രോയ്ഡും തന്റെ ജൈത്രയാത്ര ആരംഭിച്ചത് ഇത്തരം ഒരു ഫോണില്‍നിന്നാണെന്ന് ഓര്‍ക്കുമ്പോള്‍ മോസില്ലയോട് നമുക്ക് ക്ഷമിക്കാം, കൂടുതല്‍ മോഡലുകള്‍ക്കായി കാത്തിരിക്കാം. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് എന്ന് എത്തുമെന്ന് വ്യക്തമല്ല. ഏതായാലും 2014 ആദ്യത്തോടെ ഫയര്‍ഫോക്സ് മൊബൈലുകളുടെ വിപുലമായ ഒരു നിര തന്നെ നമുക്ക് പ്രതീക്ഷിക്കാം.
അല്‍കാടെല്‍, എല്‍ജി, സോണി, വാവേ എന്നിവര്‍ തുടങ്ങി 20ഓളം നിര്‍മ്മാതാക്കളും, നെറ്റവര്‍ക്ക് ഓപ്പറേറ്റര്‍മാരും ഫയര്‍ഫോക്സ് ഒഎസിന് പിന്തുണ നല്‍കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ