2013, ജൂലൈ 12, വെള്ളിയാഴ്‌ച

വിന്‍ഡോസ് 8.1 പുറത്തിറങ്ങി

mangalam malayalam online newspaperന്യൂയോര്‍ക്ക്‌: സ്‌റ്റാര്‍ട്ട്‌ ബട്ടന്റേതടക്കം മാറ്റങ്ങളുമായി വിന്‍ഡോസ്‌ 8.1 -നെ െമെക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ പുതിയ പതിപ്പ്‌ വിപണിയിലെത്തുമെന്നാണു സൂചന. താല്‍പര്യമുള്ളവര്‍ക്കു പരീക്ഷണ പതിപ്പ്‌ ഇന്റര്‍നെറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാം.
സ്‌റ്റാര്‍ട്ട്‌ ബട്ടണ്‍ പുതിയ പതിപ്പില്‍ മടങ്ങിയെത്തിയതായി െമെക്രോസോഫ്‌റ്റ്‌ സി.ഇ.ഒ. സ്‌റ്റീവ്‌ ബാള്‍മര്‍ അറിയിച്ചു. ഫയല്‍ സേര്‍ച്ച്‌ സംവിധാനം ലളിതമാക്കി. ഒരേ സമയം കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും സേര്‍ച്ച്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. ഐക്കണുകളുടെ വലിപ്പം നിശ്‌ചയിക്കാന്‍ ഉപയോക്‌താക്കള്‍ക്ക്‌ അവസരമുണ്ടാകും. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ 11 -ഉം പുതിയ പതിപ്പിനൊപ്പമുണ്ട്‌.
എണ്ണൂറോളം പുതുക്കലാണു സോഫ്‌റ്റ്‌വേറില്‍ ഉണ്ടായിരിക്കുന്നതെന്നു െമെക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ വിഭാഗം മേധാവി ജൂലി ലാര്‍സണ്‍ ഗ്രീന്‍ വ്യക്‌തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ